ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ സഖാവ് ഇഎംഎസ് ആയിരുന്നു; പിണറായി ചരിത്ര സത്യം മറക്കരുത്; അബ്‌ദുള്ളക്കുട്ടി
സഖാവ് ഇ,എം.എസ് ഏക സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന ചരിത്രസത്യം പിണറായി വിജയൻ വിസ്മരിക്കരുതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.പിണറായി ഒരൊറ്റ ഉദ്ദേശ്യം വച്ചുകൊണ്ടാണ് യു.സി.സിയെ എതിർക്കുന്നത്. അത് മരുമകൻ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കുന്നതിനാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് വിമർശനം.