തെറ്റാണെന്നറിഞ്ഞിട്ടും നോക്കുകൂലി വാങ്ങുന്നു; ട്രേഡ് യൂണിയനുകൾക്കെതിരെ മുഖ്യമന്ത്രി
നോക്കുകൂലി വിഷയത്തിൽ ട്രേഡ് യൂണിയനുകൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്ന് അറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറേ നാളായി ഇതൊക്കെ ചെയ്യുകയാണ്. ഇക്കാര്യത്തിൽ തിരുത്തൽ വേണം. ഈ രീതി തുടർന്നാൽ പല മേഖലകളെയും അത് ബാധിക്കും
സിപിഎമ്മിന്റെ നയരേഖ അവതരിപ്പിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. സിഐടിയുവിനെതിരെയും വിമർശനമുണ്ട്. തൊഴിലാളികളെ സംഘടനാ അവകാശബോധം മാത്രം പഠിപ്പിക്കുന്നു. തൊഴിലാളികളിൽ ഉത്തരവാദിത്വബോധം കൂടി ഉണ്ടാക്കണം അതാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഡിവൈഎഫ്‌ഐയെ മുഖ്യമന്ത്രി പ്രസംശിക്കുന്നുണ്ട്. കൊവിഡ് കാലത്തടക്കം മികച്ച പ്രവർത്തനങ്ങൾ ഡിവൈഎഫ്‌ഐ കാഴ്ച വെച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.