മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും സുധീരനും; നാല് തവണ മത്സരിച്ചവർ മാറണമെന്ന് പിസി ചാക്കോ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം അറിയിച്ചത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു
പി ജെ കുര്യൻ മത്സരിക്കാനില്ലെന്ന് എഴുതി നൽകുകയും ചെയ്തു. വി എം സുധീരനും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാല് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന് പി സി ചാക്കോയും 25 വർഷം എംഎൽഎ ആയവർ മാറി നിൽക്കണമെന്ന് സുധീരനും യോഗത്തിൽ ആവശ്യപ്പെട്ടു