നിയമോപദേശം നൽകാനായി മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകൻ മധുവിന്റെ വീട്ടിലെത്തി
മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം. കേസ് നടത്തിപ്പിൽ മധുവിന്റെ കുടുംബത്തിന് നിയമോപദേശം നൽകാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി നന്ദകുമാറിനോടാണ് ഇക്കാര്യം ഉന്നയിച്ചത്. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തി
കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തുടർച്ചയായി ഹാജരാകാതിരുന്ന സാഹചര്യത്തിൽ കോടതിക്ക് തന്നെ ചോദിക്കേണ്ടി വന്നിരുന്നു. ഇതോടെ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മൂന്ന് പേരുകൾ നിർദേശിക്കാൻ മധുവിന്റെ കുടുംബത്തോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിലടക്കം നന്ദകുമാർ മധുവിന്റെ കുടുംബത്തിന് ഉപദേശം നൽകും