അനർഹരായ ബിപിഎൽ കാർഡ് ഉടമകളെ കണ്ടെത്താനായി പ്രത്യേക സംഘം
അനർഹരായ ബിപിഎൽ റേഷൻ കാർഡ് ഉടമകളെ കണ്ടെത്താനായി പ്രത്യേക സംഘം. റേഷനിംഗ് ഇൻസ്‌പെക്ടർ മുതൽ ജില്ലാ സപ്ലൈ ഓഫീസർമാർ വരെ സംഘത്തിലുണ്ടാകും. തിങ്കളാഴ്ച മുതലാണ് അനർഹരെ കണ്ടെത്താനുള്ള പരിശോധന
റേഷൻ വാങ്ങുന്നതിനേക്കാൾ മറ്റാവശ്യങ്ങൾക്കായി ഇത്തരക്കാർ കാർഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പരിശോധന. ഓണക്കിറ്റ് വിതരണത്തോടൊപ്പമായിരിക്കും പരിശോധന നടക്കുക.