ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു; ഡോക്ടെഴ്‌സ് ദിനാശംസയുമായി വീണാ ജോർജ്
ഡോക്ടെഴ്‌സ് ദിനത്തിൽ, സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രിയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെ തന്നെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുക്കാമെന്നും മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.