സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും മായ്ക്കാൻ നാരങ്ങ ഉപയോഗിക്കാം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും. ഇതെല്ലാം നിങ്ങളുടെ ചര്‍മ്മത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കാവുന്നതാണ്. മുഖക്കുരുവിനും കറുത്ത പാടുകള്‍ക്കും നാരങ്ങ എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമാണ് നാരങ്ങയെന്നും ചര്‍മ്മത്തിനും മുടിക്ക് അനുയോജ്യമാണെന്നും നമുക്കെല്ലാവര്‍ക്കും നന്നായി അറിയാം. എന്നാല്‍ നാരങ്ങ ഒരു സിട്രസ് പഴമാണ്, അതിന്റെ സത്തില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.
ഇത് കൂടാതെ ചര്‍മ്മത്തിന്റെ കൊളാജന്‍ നില വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കുന്നു. അതിനാല്‍, മിക്ക ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കും അവയുടെ സവിശേഷതകളില്‍ സിട്രസ് ഫ്രൂട്ട് ആയ നാരങ്ങ അടങ്ങിയിട്ടുണ്ട്. മുഖക്കുരു ഇല്ലാത്ത ചര്‍മ്മത്തിന് വേണ്ടി നാരങ്ങ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? വളരെ വലിയ ഗുണങ്ങളാണ് നാരങ്ങ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. മുഖക്കുരു ഒരു പ്രത്യേക സമയത്ത് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാരങ്ങ ഉപയോഗിക്കാവുന്നതാണ്. മുഖത്തെ പാടുകളെ ഇല്ലാതാക്കുന്നതിന് എങ്ങനെ നാരങ്ങ ഉപയോഗിക്കണം എന്നും എന്താണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.
നാരങ്ങയില്‍ ധാരാളം ആന്റിസെപ്റ്റിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയയെ കൊല്ലുന്നു. നാരങ്ങ നീര് ചര്‍മ്മത്തിന്റെ സെബം ഉല്‍പാദനം കുറയ്ക്കുകയും മുഖക്കുരുവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ, നാരങ്ങ ചര്‍മ്മത്തിലെ വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കുന്നു. സൗന്ദര്യത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത പാടുകളും മറ്റും.
സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി എങ്ങനെ നമുക്ക് നാരങ്ങ നീര് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. നാരങ്ങ നീരും വാട്ടര്‍ ടോണറും ആണ് മികച്ചത്. നിങ്ങള്‍ക്ക് ഒരു ടോണറായി നാരങ്ങ ഉപയോഗിക്കാം. ഇതിനായി ആദ്യം ചര്‍മ്മത്തില്‍ മോയ്സ്ചുറൈസര്‍ പുരട്ടുക, തുടര്‍ന്ന് തുല്യ അളവില്‍ നാരങ്ങയും വെള്ളവും ചേര്‍ക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇത് ഒരു ടോണറായി ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാരങ്ങ നീര് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.
സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എന്തുകൊണ്ടാണെങ്കിലും നാരങ്ങ ഫേസ്മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഏതെങ്കിലും ഫേസ്മാസ്‌ക് ഉപയോഗിക്കുന്നതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്താല്‍ മതി. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി മുഖക്കുരു പാടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് നാരങ്ങ ഫേസ്മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.
മുഖക്കുരു പാട് മാറ്റുന്നതിന് വേണ്ടി നമുക്ക് നാരങ്ങ നീരില്‍ പരിഹാരം കാണാവുന്നതാണ്. മുഖക്കുരു പാട് ചികിത്സക്കായി നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുഖത്ത് നാരങ്ങ നീര് പുരട്ടി 2 മിനിറ്റ് വിടുക. ഇതിനുശേഷം, നിങ്ങളുടെ മുഖം വൃത്തിയാക്കുക. ഇത് ദിവസവും ആവര്‍ത്തിക്കുക. ഇത് കൂടാതെ നാരങ്ങ മുറിച്ച് അത് മുഖത്ത് നല്ലതുപോലെ സ്‌ക്രബ്ബ് ചെയ്യുന്നത് ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കൂടാതെ മറ്റ് ചില മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
ടീ ട്രീ ഓയില്‍, യൂക്കാലിപ്റ്റസ്, ഗ്രീന്‍ ടീ, കറ്റാര്‍ വാഴ, റോസ് ഓയില്‍, എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ മുഖത്ത് നാരങ്ങ നീര് പുരട്ടുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു; ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചര്‍മ്മത്തിന് കടുത്ത നാശമുണ്ടാക്കുകയും ചെയ്യും. നാരങ്ങയുടെ ചില പാര്‍ശ്വഫലങ്ങള്‍ ഇനിപ്പറയുന്നവയാണ്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്
ചര്‍മ്മത്തിന്റെ ചുവപ്പ്, നല്ല ബാക്ടീരിയകളെ കൊല്ലുന്നു, മുഖത്തെ പ്രകോപനം, ചര്‍മ്മത്തിന്റെ വരള്‍ച്ച, ചൊറിച്ചില്‍ തുടങ്ങിയവയാണ്. എന്നാല്‍ നാരങ്ങ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍, അത് ഉപയോഗിക്കുന്നത് നിര്‍ത്തുക. ചുവപ്പ് അല്ലെങ്കില്‍ ചൊറിച്ചില്‍ തുടരുകയാണെങ്കില്‍ നിങ്ങള്‍ ഒരു ചര്‍മ്മ വിദഗ്ധനെ സമീപിക്കുക. ഇത് കൂടാതെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ നാരങ്ങയ്ക്ക് ചര്‍മ്മത്തെ വരണ്ടതാക്കാന്‍ കഴിയും, അതിനാല്‍ നാരങ്ങ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തെ നന്നായി ഈര്‍പ്പമുള്ളതാക്കുക. ചര്‍മ്മം വളരെയധികം വരണ്ടാല്‍, നിങ്ങള്‍ക്ക് കറ്റാര്‍ വാഴ, റോസ് ഓയില്‍, സിങ്ക് എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം