Monday, January 6, 2025
Health

വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കൂ, രക്തത്തിലെ പ‍ഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഒന്നുകിൽ പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് അല്ലെങ്കിൽ ശരീരത്തിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിനോട് ശരിയായി പ്രതികരിക്കാത്തത് എന്നിവയാണ് പ്രമേഹത്തിന് കാരണം.

പ്രമേഹം ചികിത്സിച്ചില്ലെങ്കിൽ അത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. 2019 ലെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 463 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ടെന്ന് കണക്കാക്കപ്പെടുന്നു, സ്ത്രീകളിലും പുരുഷന്മാരിലും നിരക്കുകൾ സമാനമാണ്. പ്രമേഹം ആഗോളതലത്തിൽ മരണത്തിന്റെ ഏഴാമത്തെ പ്രധാന കാരണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് നിസ്സാരമായ കാര്യമല്ല.

ഭക്ഷണക്രമം, ചിട്ടയായ ജീവിതശൈലി എന്നിവ ഷു​ഗർ നില നിയന്ത്രിക്കുന്നതിന് ‌ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവർ രാവിലെ വെറും വയറ്റിൽ കുടിക്കേണ്ട അഞ്ച് തരം പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നുത്..

ഉലുവ വെള്ളം…

ഉലുവ സ്വാഭാവികമായി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ലയിക്കുന്ന നാരുകളും സാപ്പോണിൻസ് അടങ്ങിയിട്ടുള്ളതിനാൽ ദഹനം മന്ദഗതിയിലാക്കാനും കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനുള്ള സൂപ്പർഫുഡ് കൂടിയാണ് ഉലുവ. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉലുവ വെള്ളം സഹായിക്കും.

നെല്ലിക്ക കറ്റാർവാഴ ജ്യൂസ്…

നെല്ലിക്കയുടെയും കറ്റാർവാഴയുടെയും ശക്തമായ സംയോജനം ഇൻസുലിൻ സ്രവണം വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. നെല്ലിക്കയ്ക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാർവാഴ ജെൽ കഴിക്കുന്നത് വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ചിയ വിത്ത് വെള്ളം…

നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ചിയ വിത്തുകൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു. ഒരു ടേബിൾസ്പൂൺ ചിയ വിത്തുകൾ ഒരു കുപ്പി വെള്ളത്തിൽ ചേർക്കുക. ശേഷം അതിലേക്ക് അൽപം നാരങ്ങ നീര് ചേർക്കുക. പ്രമേഹമുള്ളവർ ദിവസവും രാവിലെ ഈ വെള്ളം കുടിക്കുക.

Read more കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ അ‍ഞ്ച് പാനീയങ്ങള്‍…

തുളസി ചായ…

പ്രമേഹത്തെയും അതിന്റെ സങ്കീർണതകളെയും നിയന്ത്രിക്കാൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി ഇൻസുലിൻ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. തുളസി നീര്, ഇഞ്ചി നീര്, നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് കുടിക്കുക.

മല്ലി വെള്ളം…

മല്ലി വിത്തുകളിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും സഹായിക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *