Tuesday, January 7, 2025
Health

നെല്ലിക്ക നീരും നാരങ്ങ നീരും ഒരാഴ്ച മുഖത്ത് പുരട്ടൂ; തുടുത്ത കവിള്‍ ഫലം

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുഖത്തും ചര്‍മ്മത്തിലും ഉണ്ടാവുന്ന പല പ്രശ്‌നങ്ങളും നാം മറക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തെയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുഖത്തെ കറുത്ത കുത്തുകള്‍, വരണ്ട ചര്‍മ്മം, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് മികച്ച പരിഹാരമാര്‍ഗ്ഗമാണ് എന്തുകൊണ്ടും നെല്ലിക്ക നീര്.

നെല്ലിക്ക ആരോഗ്യത്തിന് ഏറെ നല്ലൊരു വസ്തുവാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതു വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ്. മികച്ച ഉറവിടമാണ്. ചര്‍മ്മസംരക്ഷണത്തിന് ഇതെങ്ങനെ സഹായിക്കുന്നു എന്നുള്ളത് നമുക്ക് നോക്കാം. ചര്‍മ്മത്തിനും മുടിക്കും എല്ലാം ഇത് മികച്ചത് തന്നെയാണ്. സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഇത് ഏറെ ഉത്തമമാണ്. പോരാതെ മുടിവളരാനും മുടി കറുപ്പിയ്ക്കാനുമെല്ലാം നെല്ലിക്ക വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഒരുപിടി സൗന്ദര്യപ്രശ്നങ്ങള്‍ക്കുള്ള മികച്ച മരുന്നാണ് നെല്ലിക്കാ ജ്യൂസ്. ഇത് ഒരാഴ്ച മുഖത്ത് സ്ഥിരമായി പുരട്ടുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

പിഗ്മെന്റേഷന് പരിഹാരം ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത കുത്തുകളും മറ്റും പരിഹരിക്കുന്നതിന് എപ്പോഴും മികച്ചത് തന്നെയാണ് നെല്ലിക്ക നീര്. ഇതില്‍ അല്‍പം നാരങ്ങ നീരും അല്‍പം തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടണം. ഇതു ചര്‍മത്തിനടിയിലേയ്ക്കിറങ്ങിയാണ് പിഗ്മെന്റേഷന് പരിഹാരം കാണുന്നത്. ഇത് മുഖത്തു പുരട്ടുമ്പോള്‍ ഇത്തരത്തിലുള്ള കറുത്ത കുത്തുകളുടെ നിറം മങ്ങുന്നു. അടുപ്പിച്ചു പുരട്ടുന്ന് മികച്ച ഗുണം നല്‍കും. ഒരാഴ്ച തുടര്‍ന്നാല്‍ അത് നിങ്ങളില്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

മികച്ച ടോണര്‍ നല്ലൊരു ടോണര്‍ കൂടിയാണ് നെല്ലിക്കാനീരെന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ കാരണമാകുന്നത്. എന്നാല്‍ നെല്ലിക്കാനീര് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് ഉറപ്പ് ലഭിക്കുന്നു. ഇത് കൂടാതെ ചര്‍മ്മം തൂങ്ങാതെ കാക്കുന്നു. ദിവസവും അടുപ്പിച്ച് നെല്ലിക്ക നീരും അല്‍പം തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഉപയോഗിക്കാം.

ചര്‍മ്മത്തില്‍ അഴുക്കും പൊടിയും നിറഞ്ഞ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ഇരുണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് അതിന്റെ സ്വാഭാവിക നിറം തിരിച്ച് ലഭിക്കുന്നതിനും വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക നീരില്‍ അല്‍പം തേന്‍ ചേര്‍ത്തു പുരട്ടുന്നതു കൂടുതല്‍ ഗുണം നല്‍കും. തേന്‍ സ്വാഭവികമായ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വൈറ്റമിന്‍ സി നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും നല്‍കുന്നു. ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പൊതുവേ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്.

മുഖക്കുരു മുഖക്കുരുവെന്ന പ്രശ്‌നത്തെ എന്നന്നേക്കും ഇല്ലാതാക്കുന്നതിന് നമുക്ക് നെല്ലിക്ക നീരില്‍ പരിഹാരമുണ്ട്. മുഖക്കുരുവിനുളള നല്ലൊരു പരിഹാരം കൂടിയാണ് നെല്ലിക്കാനീരു മുഖത്തു പുരട്ടുന്നത് എന്നത് രണ്ടാമത് ആലോചിക്കേണ്ടാത്ത ഒന്നാണ്. ഇത് മുഖക്കുരുവിന്റെ പാടുകള്‍ മാറ്റുന്നതിനും വളരെയധികം സഹായിക്കുന്നു. നെല്ലിക്കാജ്യുസ് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നത് രക്തദോഷങ്ങളെ ഒഴിവാക്കുകയും ഇതിലൂടെ ചര്‍മത്തിലെ ടോക്സിനുകള്‍ ഇല്ലാതാവുകയും ചെയ്യുന്നു.

കോശനാശത്തിന് പരിഹാരം ചര്‍മ്മത്തിലെ പുറത്തേക്ക് കാണുന്ന പല പ്രശ്‌നങ്ങളും പലപ്പോഴും ചര്‍മങ്ങളിലെ കോശനാശത്തിന്റെ ഫലമായാണ് ഉണ്ടാവുന്നത്. ചര്‍മങ്ങളുടെ കോശനാശം തടയാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കാജ്യൂസ് തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ ഇല്ലാതാക്കും. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് മൃതകോശങ്ങള്‍ ഇല്ലാതെ ചര്‍മ്മത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

ചര്‍മം വൃത്തിയാക്കാനുള്ള വഴി ചര്‍മ്മത്തിന്റെ ആരോഗ്യം കാക്കുന്നതിന് മികച്ചതാണ് നെല്ലിക്ക. ഇത് ചര്‍മ്മം ക്ലിയറാക്കുന്നതിനും മികച്ച് നില്‍ക്കുനന്തിനും സഹായിക്കുന്നുണ്ട്. മറ്റ് ക്ലെന്‍സര്‍ ഉപയോഗിക്കാതെ തന്നെ നിങ്ങള്‍ക്ക് ഇതിലൂടെ ചര്‍മ്മത്തെ ക്ലിയറാക്കാവുന്നതാണ്. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു കൂടി ചേര്‍്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇത് നല്ലൊരു ക്ലെന്‍സറാണ്. പ്രകൃതിദത്ത ക്ലെന്‍സറായി ഉപയോഗിയ്ക്കാവുന്ന ഒരു മിശ്രിതം എന്ന് നമുക്ക് പറയാം.
വരണ്ട ചര്‍മത്തിനുള്ള പരിഹാരം വരണ്ട ചര്‍മ്മം നിങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് മികച്ചതാണ് നെല്ലിക്കാനീരു മുഖത്തു പുരട്ടുന്നത്. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും ചര്‍മത്തിലേയ്ക്കിറങ്ങി ആഴത്തില്‍ ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്.

ഫേസ്പായ്ക്കുമുണ്ടാക്കാം നെല്ലിക്ക കൊണ്ട് നമുക്ക് മികച്ച ഒരു ഫേസ്പായ്ക്കുമുണ്ടാക്കാം. നെല്ലിക്ക അരച്ചോ അല്ലെങ്കില്‍ ഉണക്കി പൊടിയാക്കിയോ തൈരില്‍ കലര്‍ത്തി മുഖത്തുപുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥകളേയും പിഗ്മെന്റേഷനുമെല്ലാം ഇത് ഏറെ നല്ലതാണ്. നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും പലതരത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ നല്‍കും. രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചര്‍മ്മം തിളങ്ങുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *