Wednesday, April 16, 2025
Health

കണ്ണുകളെ ബാധിക്കുന്ന പൊതുവായ രോഗങ്ങൾ

 

ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും നാം അറിയുന്നത് കാഴ്ചയിലൂടെയാണ്. കണ്ണില്‍ (Eye) ഒരു പൊടി പോയാല്‍ പോലും നമുക്ക് സഹിക്കാന്‍ കഴിയില്ല.
അതുകൊണ്ട് കണ്ണുകളെ വളരെ ശ്രദ്ധയോടെ തന്നെ സംരക്ഷിക്കണം. ഒരുപാട് നേരം സ്ക്രീന്‍ ഉപയോഗിക്കുന്നത് കുറച്ചും കണ്ണില്‍ പൊടി കയറുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയും നല്ല ഭക്ഷണങ്ങള്‍ കഴിച്ചുമൊക്കെ നമുക്ക് നമ്മുടെ കണ്ണുകളെ സംരക്ഷിക്കാം. കണ്ണുകളെ ബാധിക്കുന്ന സാധാരണ രോഗങ്ങള്‍ (Common Eye Issues) എന്തൊക്കെയാണെന്ന് നോക്കാം.

*തിമിരം (Cataracts)*

തിമിര രോഗികളുടെ എണ്ണം കേരളത്തില്‍ ഇപ്പോള്‍ വര്‍ധിച്ചു വരികയാണ്. കണ്ണുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു അസുഖമായി മാറിയിരിക്കുകയാണ് തിമിരം. പ്രായമായ ആള്‍ക്കാരിലാണ് തിമിരം കൂടുതലായി കണ്ടുവരുന്നത്. ഇവരില്‍ തന്നെ 50 വയസ്സിന് മുകളിലുള്ള ആളുകളില്‍ ആണ് തിമിരം കൂടുതലായും കാണുന്നത്. പല തരത്തില്‍ തിമിര രോഗം കണ്ടു വരുന്നു. ചിലര്‍ക്ക് ജനിക്കുബോള്‍ തന്നെ തിമിരം ഉണ്ടാകാറുണ്ട്.

*കണ്ണുകളിലെ വരള്‍ച്ച (Dry eyes)*

കണ്ണുനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനവൈകല്യം കാരണം ഉണ്ടാകുന്ന കണ്ണിന്റെ പ്രശ്നമാണ് വരള്‍ച്ച. കണ്ണുനീര്‍ ഗ്രന്ഥികള്‍ വേണ്ടത്ര അളവില്‍ കണ്ണുനീര്‍ ഉണ്ടാക്കാതെ ഇരിക്കുബോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

*കണ്ണില്‍ നിന്ന് വെള്ളം വരിക (Tearing)*

ഡ്രൈ അയ്സിന്റെ വിപരീതമാണ് റ്റിയറിങ്. ഇതും കണ്ണിനുണ്ടാകുന്ന വളരെ സാധാരണമായ ഒരു രോഗമാണ്. വേഗതയേറിയ കാറ്റ്, സൂര്യപ്രകാശം, ലൈറ്റിന്റെ പ്രകാശം തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ നിങ്ങളുടെ കണ്ണുകളില്‍ നിന്ന് വെള്ളം വന്നുകൊണ്ടിരിയ്ക്കും. ഗുരുതരമായ അണുബാധകള്‍ മൂലവും കണ്ണില്‍ നിന്ന് വെള്ളം വരാം.

*പ്രെസ്ബയോപിയ (Presbyopia)*

കണ്ണിന്റെ ലെന്‍സിനുണ്ടാകുന്ന പ്രവര്‍ത്തനവൈകല്യമാണ് പ്രെസ്ബയോപിയ. കണ്ണിലെ ലെന്‍സിന്റെ സ്വാഭാവിക വഴക്കം നഷ്ടപ്പെടുബോള്‍ ചെറിയ വസ്തുക്കള്‍ കാണാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നു

*ഗ്ലോക്കോമ (Glaucoma*

കണ്ണിന്റെ നേത്ര നാഡിയ്ക്ക് നാശം സംഭവിക്കുന്ന രോഗമാണ് ഗ്ലോക്കോമ. പ്രായം കൂടുബോഴാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. പാരബര്യ ഘടകങ്ങളും ഗ്ലോക്കോമ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്.

നേരത്തെ ഈ രോഗങ്ങള്‍ കണ്ടെത്തുന്നതിലൂടെയും ശരിയായ ചികിത്സയിലൂടെയും ഈ രോഗങ്ങള്‍ നമുക്ക് ഭേദമാക്കാന്‍ കഴിയും. കൂടാതെ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കുന്നു. ഇലക്കറികളിലും ചെറിയ മീനിലും വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്.

സ്ക്രീന്‍ ഉപയോഗിക്കുബോഴും പുറത്തുപോകുബോള്‍ പൊടി കയറാതെയുമൊക്കെ കണ്ണട ധരിക്കുന്നത് വഴി അണുബാധ ഉണ്ടാകാതെയും അസുഖങ്ങള്‍ വരാതെയും കുറെയൊക്കെ കണ്ണിന് സംരക്ഷണം നല്‍കാന്‍ കഴിയും. കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പെട്ടന്ന് ആശുപത്രിയില്‍ പോകുകയും ശരിയായ ചികിത്സ തേടുകയും വേണം.

 

 

Leave a Reply

Your email address will not be published. Required fields are marked *