Sunday, January 5, 2025
Health

നഖം സുന്ദരമാവുന്നതിനും ആരോഗ്യത്തിനും ഉറപ്പിനും വേണ്ടി ചില കാര്യങ്ങള്‍

നഖത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് നീരും വെളിച്ചെണ്ണയും ഉത്തമമാണ്. ഇത് നിങ്ങള്‍ക്ക് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എപ്പോള്‍ വേണമെങ്കിലും നഖത്തില്‍ ഇവ പ്രയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന പല hiഅസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നഖങ്ങള്‍ നല്ല നീളത്തിലും നല്ല ആകൃതിയിലും ഇരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

സൗന്ദര്യ സംരക്ഷണത്തിന് പല വിധത്തിലുള്ള സെറം ഉപയോഗിക്കുന്നവരാണ് പലരും. അതിന് വേണ്ടി ഒരു ടേബിള്‍ സ്പൂണ്‍ ശുദ്ധമായ ഓറഞ്ച് ജ്യൂസ്, ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത്, ബദാം എണ്ണ, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇവ ഉപയോഗിച്ച് നഖത്തില്‍ പുരട്ടുന്നതിനുള്ള സെറം നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് നമുക്ക് നോക്കാം.

എങ്ങനെ ഈ സെറം ഉപയോഗിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി ഈ സെറം തയ്യാറാക്കിയ ശേഷം ഇത് വൃത്തിയുള്ള കോട്ടണ്‍ ഉപയോഗിച്ച് നഖങ്ങളില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അഞ്ചോ ആറോ മിനിറ്റ് ഇങ്ങനെ ചെയ്യേണ്ടതാണ്. അതിന് ശേഷം കൈകള്‍ വൃത്തിയായി കഴുകാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ അത് നഖത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ നഖങ്ങളുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്ന് മാത്രമല്ല നഖങ്ങള്‍ക്ക് നല്ല ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അതിന് വേണ്ടി ഈ സെറം എങ്ങനെ തയ്യാറാക്കാം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. ഓറഞ്ച് തൊലി നല്ലതുപോലെ പൊടിച്ച് ഓറഞ്ച് ജ്യൂസില്‍ മിക്‌സ് ചെയ്യുക. അതിന് ശേഷം ഇതിലേക്ക് അല്‍പം ബദാം എണ്ണ ചേര്‍ക്കേണ്ടതാണ്. പിന്നീട് വെളിച്ചെണ്ണ ചൂടാക്കി ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. സെറം തയ്യാര്‍. ഇത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം, ചൂടോടെ ഉപയോഗിക്കരുത് എന്നുള്ളതാണ്.ഇത് നഖത്തിന് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

നഖത്തിന് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഈ മിശ്രിതം. ഇത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുന്നത് നഖത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ ഇത് നഖം പൊട്ടിപ്പൊവാതെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലുള്ള വിറ്റാമിന്‍ സി ആണ് നഖത്തിനെ സംരക്ഷിക്കുന്നത്. അതുപോലെ തന്നെ ഓറഞ്ച് ജ്യൂസില്‍ കാണപ്പെടുന്ന ഫോളിക് ആസിഡ് നഖത്തിന്റെ വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്. ഇതെല്ലാം നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *