മഞ്ഞുകാലത്ത് ചര്‍മം വരണ്ടുതുടങ്ങും; ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കാം
ശൈത്യകാലത്ത് വരണ്ട ചര്‍മ്മമാണ് ഏവരുടെയും ആശങ്ക. ചര്‍മത്തിന് പുറമേ ഈര്‍പ്പം കുറയുന്നതാണ് ഈ വരള്‍ച്ചയ്ക്ക് കാരണം. മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ടതും വിള്ളലുള്ളതുമാകുന്നത് വേദനയ്ക്കും ചൊറിച്ചിലിനും കാരണമാകും. ഇവ മറികടക്കാന്‍ ചില മാര്‍ഗങ്ങള്‍ നോക്കാം.
വാസ്‌ലിന്‍:
മഞ്ഞുകാലത്ത് ചര്‍മ്മം വരളുന്നതിന് മിക്ക ആളുകള്‍ക്കും അറിയാവുന്ന മാര്‍ഗമാണ് വാസ്‌ലിന്റെ ഉപയോഗം.എന്നാല്‍ കോസ്‌മെറ്റിക് പ്രൊഡക്ടുകളില്‍ എല്ലാവരും പിറകില്‍ നിര്‍ത്തുന്ന ഈ വാസ്‌ലിന് നിങ്ങളുടെ ചര്‍മത്തിലെ വരള്‍ച്ച, വിള്ളല്‍, തൊലി പോകല്‍, ത്വക്ക് വലിഞ്ഞുമുറുകല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ എവിടെ പോയാലും ഒരു വാസ്‌ലിന്‍ എടുത്ത് ബാഗില്‍ വയ്ക്കുക.
ഷിയാ ബട്ടര്‍:
ചര്‍മ സംരക്ഷണത്തിന് പേരുകേട്ടതാണ് ഷിയാ ബട്ടര്‍. ഇവയില്‍ വൈറ്റമിന്‍ എ, ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും യുവത്വം നിലനിര്‍ത്താനും സഹായിക്കുന്ന ഷിയാ ബട്ടര്‍, നിരവധി ആന്റ് ഓക്‌സിഡന്റുകളുടെ കലവറ കൂടിയാണ്.
വസ്ത്രങ്ങൡും വേണം ശ്രദ്ധ:
ശൈത്യ കാലത്ത് ധരിക്കുന്ന വസ്ത്രങ്ങളിലും ശ്രദ്ധ വേണം. വരണ്ടതും സെന്‍സിറ്റീവുമായ ചര്‍മ്മത്തിന് മുകളില്‍ ചിലതരം വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ചൊറിച്ചില്‍ അനുഭവപ്പെടും. നൈലോണ്‍, പോളിസ്റ്റര്‍, റയോണ്‍ തുടങ്ങിയ തുണിത്തരങ്ങള്‍ ആ നാളുകളില്‍ ധരിക്കുന്നത് ഒഴിവാക്കുക.
മോയ്‌സ്ചറൈസര്‍
ശൈത്യകാല ചര്‍മ്മ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ദിവസവും നല്ലൊരു ലോഷനോ മോയ്‌സ്ചറൈസറോ ഉപയോഗിക്കാം. ദിവസവും കുളിക്കുന്നതിന് ശേഷവും ഉറങ്ങുന്നതിന് മുമ്പും ശരീരം മുഴുവന്‍ മോയ്‌സ്ചറൈസര്‍ പുരട്ടാം. ഒരു ലോഷന്‍ പതിവായി ഉപയോഗിക്കുന്നത് ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് ഈര്‍പ്പം നഷ്ടപ്പെടുന്നതിന് മികച്ച പരിഹാരമാണ്.