സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി (73) ആണ് സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാന് സമീപം സബിയയിൽ മരിച്ചത്. ശനിയാഴ്ച സബിയ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
നെഞ്ചുവേദനയെ തുടര്‍ന്നാണ് ബീരാന് കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹവും ഭാര്യ ആയിഷ ബീബിയും സന്ദർശന വിസയിൽ മക്കളുടെ അടുത്തേക്ക് എത്തിയത്. മക്കളായ അബ്ദുന്നാസർ, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത്, അഫ്‌സൽ എന്നിവർ സൗദി അറേബ്യയി ജീസാനിൽ താമസിക്കുകയാണ്. ഫൗസിയ, ഫസലത്, ഫാരിസ എന്നിവർ മറ്റു മക്കളാണ്. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ സബിയ കെ.എം.സി.സി ഭാരവാഹികൾ രംഗത്തുണ്ട്.