ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതി വിലക്കി യുഎഇയും; നാല് മാസത്തേക്ക് നിരോധനം
ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിക്ക് യുഎഇയും വിലക്ക് ഏര്‍പ്പെടുത്തി. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അരിയുടെ വിലവര്‍ധന നിയന്ത്രിക്കാനാണ് നടപടി. അരി, അരിയുല്‍പന്നങ്ങള്‍ എന്നിവ നാലുമാസത്തേക്ക് എക്‌സ്‌പോര്‍ട്ടും റീഎക്‌സ്‌പോര്‍ട്ടും പാടില്ല. എന്നാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തേക്കുള്ള അനുമതി വാങ്ങാന്‍ കമ്പനികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും അവസരം ലഭിക്കും.
ഇന്ത്യയില്‍ നിന്നുമുള്ള ഇറക്കുമതി നിലച്ചതോടെ പാകിസ്താന്‍, വിയറ്റ്‌നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ അരി ഇറക്കുമതി ചെയ്ത് പ്രതിസന്ധി പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്.
രാജ്യാന്തര വിപണിയിലെ ക്ഷാമം കണക്കിലെടുത്താണ് ഇന്ത്യ അരി കയറ്റുമതിയെ നിരോധിച്ചത്. വെള്ള അരിയുടെ കയറ്റുമതിക്കാണ് നിരോധനം. യുഎഇയിലേക്ക് ഏറ്റവും കൂടുതല്‍ അരി എത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. വെള്ളയരിക്ക് പുറമേ കുത്തരിക്ക് അടക്കം നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് സൂചന.