സൗദിയിലെ പൊതുമേഖലാ ജീവനക്കാർ ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണം
റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച സർക്കുലർ അതത് സര്‍ക്കാര്‍ വകുപ്പുകൾക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഓഫീസുകളില്‍ എത്ര പേര്‍ നേരിട്ട് ഹാജരാവാതെ ഓൺലൈനായി ജോലി ചെയ്യണമെന്ന് നിർണയിക്കാനുള്ള അധികാരം വകുപ്പ് മേധാവികൾക്കുണ്ട്. എന്നാൽ 25 ശതമാനത്തിൽ കൂടുതലാളുകൾക്ക് അങ്ങനെ അവസരം നൽകാനും പാടില്ല. ഹാജരിന് വിരലടയാളം പതിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ളവരെയും ജോലിക്കെത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.