ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് തുടരും
ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ യുഎഇയിലേക്കുള്ള യാത്ര വിലക്ക് തുടരും. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടാവില്ലെന്നാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചത്.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജൂലൈ 25വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 31 വരെ സർവീസില്ലെന്ന് ഇത്തിഹാദ് എയർലൈൻസും വ്യക്തമാക്കി.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.