സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്
മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൌദിയില്‍ ബലി പെരുന്നാള്‍ ഈ മാസം മുപ്പത്തി ഒന്നിന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ജൂലൈ 21 ആയ നാളെ ദുല്‍ഖഅദ് മുപ്പത് പൂര്‍ത്തിയാക്കും. ദുല്‍ഹജ്ജ് ഒന്ന് ബുധനാഴ്ചയായിരിക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലെ മുപ്പതിന് വ്യാഴാഴ്ച നടക്കും. ഔദ്യോഗിക പ്രഖ്യാപനം അല്‍പ സമയത്തിനകം സൌദി സുപ്രീം കോടതി നടത്തും