Thursday, January 9, 2025
Gulf

യുഎഇയിൽ ഈയാഴ്ച മഴയ്ക്ക് സാധ്യത; രാജ്യത്ത് തണുപ്പ് വർധിക്കും

യുഎഇയിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

നാളെ രാവിലെ മുതൽ അടുത്ത മൂന്നു ദിവസം രാജ്യത്ത് തണുപ്പ് ശ്ക്തമാവുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.പലയിടങ്ങളിളും താപനില നാലുഡിഗ്രിവരെ താഴാൻ സാധ്യതയുണ്ട്. മലയോരമേഖലകളിലായിരിക്കും ശക്തമായ തണുപ്പ് അനുഭവപ്പെടുക രാജ്യത്ത് മഴയ്ക്കും സാധ്യതയുണ്ട്.

ഈ മാസം 8 ന് രാജ്യം മുഴുവൻ മേഘാവൃതമായിരിക്കുമെന്നും വടക്കുകിഴക്കൻ എമിറേറ്റുകളിൽ രാവിലെമുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്ത് ഡിസംബർ അവസാനവാരം ശക്തമായ മഴലഭിച്ചിരുന്നു പലയിടങ്ങളിലുമം നിലവിൽ താപനില 18 ഡിഗ്രിവരെ കുറഞ്ഞിട്ടുണ്ട്. തണുപ്പ് വർധിച്ചതോടെ രാജ്യത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *