ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; കേരളത്തിലേക്ക് ഉള്‍പ്പെടെ പറക്കാം, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
ജിദ്ദ: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജസീറ എയര്‍വേയ്‌സ്. 169 റിയാല്‍ മുതലാണ് ഓഫര്‍ ടിക്കറ്റ് നിരക്ക്. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ദില്ലി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജിദ്ദയില്‍ നിന്ന് ഓഫര്‍ ടിക്കറ്റ് പ്രഖ്യാപിച്ചു.
മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലും കൊച്ചിയിലേക്ക് 349 റിയാലും ബെംഗളൂരുവിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 249 റിയാലുമാണ് ടിക്കറ്റ് നിരക്ക്. റിയാദില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 229 റിയാല്‍, മുംബൈ 169 റിയാല്‍, ദില്ലി 169 റിയാല്‍, ബെംഗളൂരു 299 റിയാല്‍, കൊച്ചി 349 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ദമ്മാമില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാല്‍, കൊച്ചിയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 299 റിയാല്‍ എന്നിങ്ങനെയുമാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത്. മദീനയില്‍ നിന്ന് മുംബൈയിലേക്ക് 229 റിയാല്‍, ദില്ലി (229), കൊച്ചി (299), ബെംഗളൂരു(299), ചെന്നൈ (299), ഹൈദരാബാദ് (299). ഖസീമില്‍ നിന്ന് മുംബൈയിലേക്ക് 249 റിയാല്‍, കൊച്ചിയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 299 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. അതേസമയം അബഹയില്‍ നിന്ന് മുംബൈയിലേക്ക് 249 റിയാലാണ് നിരക്ക്. ഹായിലില്‍ നിന്ന് കൊച്ചിയിലേക്ക് 329 റിയാല്‍, ദില്ലി (299), ഹൈദരാബാദ് (299), മുംബൈ (399) എന്നിങ്ങനെയും ടിക്കറ്റ് ഓഫറില്‍ ലഭിക്കും.