സ്വര്‍ണ വില ഇന്ന് കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,505 രൂപയും പവന് 36,040 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,791 ഡോളറായി.
ആഭ്യന്തര വിപണിയിൽ വെള്ളിയാഴ്ച രണ്ടു തവണയായി പവന് 360 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. നവംബർ 16ന് പവന് 36,920 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.