സ്വർണവിലയിൽ നേരിയ കുറവ്; സംസ്ഥാനത്ത് ഇന്ന് പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില
ആഗോള വിപണിയിൽ സ്വർണനിരക്ക് 1900 ഡോളറിന് മുകളിൽ തുടരുകയാണ്. കൊവിഡ് ആശങ്കകളും അമേരിക്ക-ചൈന വ്യാപാര തർക്കവുമാണ് അന്തരാഷ്ട്ര സ്വർണനിരക്ക് ഉയരാൻ കാരണമായത്.