സംസ്ഥാനത്ത് സ്വർണവില താഴേക്ക്; ആറ് ദിവസം കൊണ്ട് 400 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില 41,360 രൂപയാണ്
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5170 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 5 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4280 രൂപയാണ്.
ഇന്ന് വെള്ളിയുടെ വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രണ്ട് രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 71 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.