സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 560 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. വ്യാഴാഴ്ച പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയിലെത്തി
ഈ മാസം തുടക്കത്തിൽ സ്വർണവില പവന് 42,000 രൂപയിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 3120 രൂപയുടെ കുറവുണ്ടായി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.