ഗൂഗിളിന് അബദ്ധം പറ്റി, കോടീശ്വരനായി ഹാക്കർ
ഗൂഗിളിന് സംഭവിച്ച അബദ്ധത്തെ തുടർന്ന് കോടീശ്വരനായി അമേരികയിലെ ഒരു ഹാക്കർ. അടുത്തിടെ 2.5 ദശലക്ഷം യുഎസ് ഡോളർ ഒരു ഹാക്കറുടെ അക്കൗണ്ടിലേക്ക് കമ്പനി അബദ്ധത്തിൽ നിക്ഷേപിച്ചു. സാം കറി എന്ന ഹാക്കർക്കാണ് ഏകദേശം 2 കോടി ലഭിച്ചത്. ഹാക്കർ തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ മാസമാണ് ഇങ്ങനൊരു അബദ്ധം ഗൂഗിളിന് സംഭവിച്ചത്. തനിക്ക് ഇത്രയധികം പ്രതിഫലം നൽകിയത് എന്തുകൊണ്ടാണെന്ന് ഹാക്കർക്ക് അറിയില്ല എന്നതാണ് കൗതുകകരമായ വസ്തുത. സാം കറി ഗൂഗിളുമായി ബന്ധപ്പെടാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് പോലും അന്വേഷിച്ചു. എന്നാൽ പണം വീണ്ടെടുക്കാൻ ഗൂഗിൾ ശ്രമിച്ചില്ല എന്നതാണ് മറ്റൊരു കാര്യം.
ഇയാൾ പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ട് പരിശോധിച്ചാൽ ഓഗസ്റ്റിൽ ഗൂഗിൾ 250,000 ഡോളർ ഏകദേശം 2 കോടി രൂപ) നൽകിയതായി കാണാം. കൂടാതെ Google-നെ ബന്ധപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ? എന്നും ഇത് തിരികെ വേണ്ടെങ്കിൽ കുഴപ്പമില്ലെന്നും സാം കറി ട്വീറ്റ് ചെയ്തു. മാനുഷിക പിഴവാണ് കാരണമെന്ന് ഗൂഗിൾ സമ്മതിച്ചതായി എൻപിആർ സ്റ്റോറി പറയുന്നു. ‘മനുഷ്യ പിശകിന്റെ ഫലമായി ഞങ്ങളുടെ ടീം തെറ്റായ വ്യക്തിക്ക് പണം നൽകി’ – ഗൂഗിൾ വക്താവ് പറഞ്ഞു.