വില വീണ്ടും കുറഞ്ഞു; ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം
കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. 5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് ഇന്ന് 4650 രൂപയുമാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 78 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 103 രൂപയും നല്‍കേണ്ടി വരും.
ഇന്നലെ സ്വര്‍ണം പവന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്. ഇന്നലെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,040 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തും സ്വര്‍ണവില കുത്തനെ ഇടിയാന്‍ കാരണമായത്.
ഒരുഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില ഇന്നലെ 5630 രൂപയായിരുന്നു. അഞ്ചാം തിയതിയാണ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് 45760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
പിന്നീട് സ്വര്‍ണവില പടിപടിയായി കുറയാന്‍ തുടങ്ങി. അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വം സ്വര്‍ണവില ഇനിയും ഇടിയാന്‍ കാരണമായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.