ഡൈമെൻസിറ്റി 720 പ്രോസസറുമായി വിവോ വൈ 73 എസ് അവതരിപ്പിച്ചു
വിവോ വൈ 73 എസ് കമ്പനിയുടെ ഏറ്റവും പുതിയ 5 ജി സ്മാർട്ട്ഫോണായി അവതരിപ്പിച്ചു. പുതിയ മോഡൽ ട്രിപ്പിൾ റിയർ ക്യാമറകളും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചുമായി വരുന്നു. ജൂലൈയിൽ അവതരിപ്പിച്ച മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറുമായി വിവോ വൈ 73 എസ് വരുന്നു. ഇതിനകം തന്നെ ഹുവാവേ എൻജോയ് 20, എൻജോയ് 20 പ്ലസ്, ഓപ്പോ റെനോ 4 എസ്ഇ, റിയൽമി വി 3 എന്നിവയുൾപ്പെടെയുള്ള മോഡലുകൾക്ക് കരുത്ത് പകരുന്നു. രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വരുന്ന ഗ്രേഡിയന്റ് ബാക്ക് ഫിനിഷും സ്മാർട്ട്‌ഫോൺ പ്രദർശിപ്പിക്കുന്നു. അമോലെഡ് ഡിസ്പ്ലേ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 18W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് വിവോ വൈ 73 ന്റെ മറ്റ് പ്രധാന സവിശേഷതകൾ.
വിവോ വൈ 73 എസ്: വില, ലഭ്യത വിശദാംശങ്ങൾ
സിംഗിൾ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് വിവോ വൈ 73 ന്റെ വില സിഎൻവൈ 1,998 (ഏകദേശം 21,700 രൂപ) ആണ്. ബ്ലാക്ക് മിറർ, സിൽവർ മൂൺ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു. ഒക്ടോബർ 16 മുതൽ ചൈനയിൽ പ്രീ-ഓർഡറുകൾക്കായി ഇത് ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിൻറെ കയറ്റുമതി ഒക്ടോബർ 16 മുതൽ ആരംഭിക്കുന്നു.
ഡ്യുവൽ നാനോ സിം വരുന്ന വിവോ വൈ 73 എസ് ആൻഡ്രോയിഡ് 10 ൽ ഫൺടച്ച് ഒഎസ് 10.5 നൊപ്പം പ്രവർത്തിക്കുന്നു. കൂടാതെ, 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 20: 9 ആസ്പെക്റ്റ് റേഷിയോ, 90.1 ശതമാനം സ്‌ക്രീൻ-ടു- ബോഡി റേഷിയോ, എച്ച്ഡിആർ 10 സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ വരുന്നത്. അതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.79 ലെൻസും ഉണ്ട്. ക്യാമറ സെറ്റപ്പിൽ 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്നു. അതിൽ 120 ഡിഗ്രി വ്യൂ ഫീൽഡ് (എഫ്ഒവി), എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവ ഫീച്ചർ ചെയ്യുന്നു. സെൽഫികളെയും വീഡിയോ ചാറ്റുകളെയും പിന്തുണയ്‌ക്കുന്നതിനായി മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസർ എഫ് / 2.0 ലെൻസിനൊപ്പം വിവോ വൈ 73ൽ വരുന്നു.
128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുമായി വിവോ വൈ 73 എസ് വരുന്നു. 5 ജി, 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ വരുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിലുണ്ട്. 18W ഡ്യുവൽ ഫ്ലാഷ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന വൈ 73 എസിൽ 4,100mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. 4 ജി നെറ്റ്‌വർക്കിൽ 18.8 മണിക്കൂർ ടോക്ക് ടൈം നൽകുന്നതിനായി ഈ ബാറ്ററിക്ക് സാധിക്കുന്നു.