സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില കൂടി; പവന് 80 രൂപ വർധിച്ചു
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് സ്വര്‍ണവില ഉയരുന്നു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 480 രൂപ കുറഞ്ഞതോടെ നിരക്ക് 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5465 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4528 രൂപയാണ്.
ഈ മാസം ഒന്നിനാണ് ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 44320 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഇന്നലെയാണ്. 43640 രൂപ. കഴിഞ്ഞ ഏഴ് ദിവസമായി ക്രമേണയുള്ള വിലയിറക്കം സ്വര്‍ണത്തില്‍ പ്രകടമായിരുന്നു. അതിനിടെയാണ് ഇന്ന് 80 രൂപ വര്‍ധിച്ചിരിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 77 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.