സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. യുഎസിലെ പണപ്പെരുപ്പ ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് സ്വർണവിലയെ ബാധിച്ചത്.