സ്വർണ വില കുത്തനെ ഉയർന്നു
സ്വർണ വില കുത്തനെ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,925 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,400 രൂപയുമായി.
പതിനെട്ട് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,080 ആയി.
വെള്ളി നിരക്കിൽ മാറ്റമില്ല.