Saturday, October 19, 2024
Automobile

കെടിഎമ്മും ഹസ്‌ക്വര്‍ണയും ബൈക്കുകളുടെ വില വര്‍ദ്ധിപ്പിച്ചു

കോവിഡ് സാഹചര്യവും വിപണിയിലെ പ്രതിസന്ധികളും നിലനില്‍ക്കേ ബൈക്കുകളുടെ വില വര്‍ദ്ധിപ്പിച്ച് കെടിഎമ്മും ഹസ്‌ക്വര്‍ണയും. ഇരു കമ്പനികളും തങ്ങളുടെ വാഹന നിരയിലെ എല്ലാ മോഡലുകളുടേയും വില വര്‍ദ്ധിപ്പിച്ചു. നിലവിലെ എക്‌സ്-ഷോറൂം വിലയില്‍ നിന്ന് 4,096 രൂപ മുതല്‍ 5,109 രൂപ വരെയാണ് നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തിയിരിക്കുന്നത്.

കെടിഎം 125 ഡ്യൂക്കിന്റെ വില 4,223 രൂപയാണ് വര്‍ദ്ധിച്ചത്. 2018 -ല്‍ ഈ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചതിനു ശേഷം പലതവണയായി വാഹനത്തിന്റെ വില 25,000 രൂപ വരെ കമ്പനി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹസ്ക്വര്‍ണ അടുത്തിടെ ഇന്ത്യന്‍ വിപണിയിലത്തിച്ച സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 എന്നീമോഡലുകളുടേയും വില 4,736 രൂപ വര്‍ദ്ധിപ്പിച്ചു.

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ നിരവധി വാഹന നിര്‍മ്മാതാക്കള്‍ അവരുടെ ഉത്പാദനത്തിനൊപ്പം ഷോറൂമുകളുടേയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഏപ്രില്‍ 1 മുതല്‍ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കിയിരുന്നു. ഇതിനുശേഷം ആദ്യമായിട്ടാണ് ബിഎസ് VI ബൈക്കുകളുടെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പുകളില്‍ അടക്കം നിരവധി ഷോറൂമുകളിലും ആരംഭിക്കുന്നത്

Leave a Reply

Your email address will not be published.