പാകിസ്താനിൽ വിലക്കയറ്റം രൂക്ഷം; പെട്രോൾ ലിറ്ററിന് 272 രൂപ
പാകിസ്താനിൽ വിലക്കയറ്റം നിയന്ത്രണാതീതമാവുന്നു. ഒരു ലിറ്റർ പെട്രോളിന് 272 പാകിസ്താൻ രൂപയാണ് നിലവിൽ നൽകേണ്ടത്. ഡീസലിന് 280 രൂപ നൽകണം. ഒരു പാകിസ്താൻ രൂപയെന്നാൽ 30 ഇന്ത്യൻ പൈസയാണ്.
ചരക്ക് സേവന നികുതി 18 ശതമാനമാക്കി ഉയർത്തുന്നതിന് കഴിഞ്ഞ ദിവസം പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചിരുന്നു. ഇതുവഴി 170 ബില്ല്യൺ പാകിസ്താൻ രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഇത് സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്.