Wednesday, April 16, 2025
World

പാകിസ്താനിലെ ട്രെയിനിൽ പൊട്ടിത്തെറി; രണ്ട് മരണം

പാകിസ്താനിലെ ട്രെയിനിൽ പൊട്ടിത്തെറി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ വ്യാഴാഴ്ച ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റാവല്പിണ്ടിയിൽ നിന്ന് ക്വെറ്റയിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിൻ്റെ ബോഗിയ്ക്കുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.

എക്സ്പ്രസ് ട്രിബ്യൂൺ പത്രത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് ബോഗിയിലെ ഒരു ശുചിമുറിയ്ക്കുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായത്. എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല. ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തലാക്കി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *