മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം , പലചരക്ക് കട ആക്രമിച്ചത് ഒരാഴ്ചക്കിടെ രണ്ടാം തവണ
ഇടുക്കി : മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ പുണ്യാവേലിന്‍റെ കടക്കുനേരെ വീണ്ടും കാട്ടാനയുടെ അക്രമം. ഒരാഴ്ച്ചക്കിടെ രണ്ടുതവണയാണ് പുണ്യവേലിന്‍റെ കട അക്രമിക്കുന്നത്. അഞ്ചു ദിവസമായി പ്രദേശത്ത് തന്പടിച്ചിരിക്കുന്ന നാല് ആനകളെ തുരത്തിയോടിക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
കഴിഞ്ഞ ദിവസം പുണ്യവേലിന്‍റെ കട അക്രമിച്ച് സവാളയും മൈദയും തിന്ന അതേ കാട്ടാന, ഇന്നു പുലര്‍ച്ചെയാണ് വീണ്ടും എത്തി കടയിലെ സാധനങ്ങള്‍ അകത്താക്കിയത്. ജനല്‍ തുറക്കാന്‍ ശ്രമം നടത്തി പരാജയപെട്ടതോടെ മടങ്ങിഇത് പതിനേഴാമത്തെ തവണയാണ് പുണ്യവേലിന്‍റെ കട കാട്ടാന അക്രമിക്കുന്നത്. ഒരാഴ്ച്ചക്കിടെ രണ്ടാമത്.
രണ്ട് വലിയ ആനകളും രണ്ട് കുട്ടിയാനകളും പ്രദേശത്ത് ഒരാഴ്ച്ചയായി ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തുരത്തുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇനി നടപടിയുണ്ടായില്ലെങ്കില്‍ വനപാലകരെ തടഞ്ഞുവെക്കാനാണ് നാട്ടുകാരുടെ തീരുമാനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുമായുണ്ട്