Thursday, January 23, 2025
World

”വാലന്റൈൻസ് ഡേ” ഇന്ത്യയിൽ നിന്നുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി നേപ്പാൾ

വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പുതിയ റോസാപ്പൂക്കളുടെ ഇറക്കുമതി വിലക്കി നേപ്പാൾ. പി ടി ഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. സസ്യരോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതൽ ചുവന്ന റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നത്.

സസ്യ രോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് റോസാപ്പൂക്കൾക്ക് ഇറക്കുമതി പെർമിറ്റ് നൽകരുതെന്ന് കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റർ വ്യാഴാഴ്ച അതിർത്തി ഓഫീസുകൾക്ക് നിർദ്ദേശം നൽകി.

നേപ്പാൾ, ഇന്ത്യ, ചൈന അതിർത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രത്യേക കാരണങ്ങളാൽ റോസാപ്പൂക്കളുടെ ഇറക്കുമതി നിരോധിച്ചതായി മൈ റിപ്പബ്ലിക്ക പത്രം റിപ്പോർട്ട് ചെയ്തു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 1.3 മില്യൺ മൂല്യമുള്ള 10,612 കിലോ റോസാപ്പൂവാണ് നേപ്പാൾ ഇറക്കുമതി ചെയ്തത്. അതേസമയം, സർക്കാർ‍ തീരുമാനം മാർക്കറ്റിൽ റോസാപ്പൂവിന് വലിയ ക്ഷാമം ഉണ്ടാവാൻ കാരണമാവുമെന്ന് നേപ്പാൾ ഫ്ലോറികൾച്ചർ അസോസിയേഷൻ‍ പ്രോ​ഗ്രാം കോഡിനേറ്റർ ജെ.ബി തമങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *