Friday, January 10, 2025
Top News

വരുന്നു വാട്ട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ; 4 പുതിയ ഫീച്ചറുകൾ അറിയാം

വാട്ട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. നമ്മൾ ഇടുന്ന സ്റ്റേറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാനും കസ്റ്റമൈസ് ചെയ്യാനുമാണ് പുതിയ മാറ്റങ്ങൾ വാട്ട്‌സ് ആപ്പിൽ വരുത്തിയിരിക്കുന്നത്. വോയ്‌സ് മെസേജ്, സ്‌റ്റേറ്റസ് റിയാക്ഷൻ, സ്‌റ്റേറ്റസ് പ്രൊഫൈൽ റിംഗ് , ലിങ്ക് പ്രിവ്യു എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചറുകൾ.

ഇനിമുതൽ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രവർത്തിക്കുന്ന അതേ മാതൃകയിലാകും വാട്ട്‌സ് ആപ്പ് സ്റ്റേറ്റസുകളും പ്രവർത്തിക്കുക. വാട്ട്‌സ് ആപ്പ് കോളും മെസേജും പോലെ സ്‌റ്റേറ്റസുകളും എൻഡ് -ടു-എൻഡ് എൻക്രിപ്റ്റഡായിരിക്കും.

വാട്ട്‌സ് ആപ്പിൽ ഇനി മുതൽ ചിത്രങ്ങളും വിഡിയോയും കൂടാതെ വോയ്‌സ് സ്‌റ്റേറ്റസും ഇടാൻ സാധിക്കും. ചിത്രം അല്ലാതെ കോൺട്കാട്‌സിലുള്ളവരോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വോയ്‌സ് സ്‌റ്റേറ്റസ് ഫീച്ചർ ഉപകാരപ്രദമായിരിക്കും. ഈ സ്റ്റേറ്റസുകൾക്ക് പല ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാനും സാധിക്കും. ഒരു വ്യക്തി സ്റ്റാറ്റസ് ഇട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കാനായി പ്രൊഫൈലിന് ചുറ്റും പച്ച നിറത്തിലുള്ള റിംഗും കാണാൻ കഴിയും.

നാം ഷെയർ ചെയ്യുന്ന ലിങ്കുകൾ ആദ്യം ടെക്സ്റ്റ് മാത്രമായാണ് വന്നിരുന്നത്. എന്നാൽ ഇപ്പോൾ സ്‌റ്റേറ്റസിലെ ലിങ്കുകളിലെ ചിത്രമടങ്ങിയ പ്രിവ്യൂവും കാണാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *