Monday, March 10, 2025
National

മേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഇന്ത്യ പ്രഖ്യാപിച്ചു

മേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു. മേക്ക് എഐ ഇൻ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ എന്നതാണ് ലക്ഷ്യം.

വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ രാജ്യത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെ പങ്കാളികളാക്കി പ്രവർത്തനം ആരംഭിക്കും. 5ജി അനുബന്ധ ആപ്പുകൾ വികസിപ്പിക്കാൻ 100 ലാബുകൾ വരും.

ധനകാര്യ മേഖലയിൽ സമഗ്രനവീകരണവും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിൽ ഇടം നേടി.

മറ്റ് പ്രഖ്യാപനങ്ങൾ :

2023-24 സാമ്പത്തിക വർഷം 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും.

ഗ്രീൻ ഹൈഡ്രജൻ മിഷന് 19,000 കോടി

ഗതാഗത മേഖലയു?ടെ വികസനത്തിനായി 75,000 കോടി

മലിനീകരണം ഉണ്ടാക്കുന്ന പഴയ സർക്കാർ വാഹനങ്ങൾ സ്‌ക്രപ്പ് ചെയ്യൻ തുക വകയിരുത്തി

മലിനീകരണമുണ്ടാക്കുന്ന പഴഞ്ചൻ വാഹനങ്ങൾ ഒഴിവാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും.

നഗരവികസനത്തിന് പണം കണ്ടെത്താൻ മുനിസിപ്പൽ ബോണ്ട് വരും

തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും

Leave a Reply

Your email address will not be published. Required fields are marked *