Tuesday, April 15, 2025
Gulf

റിപ്പബ്ലിക് ദിനാഘോഷം; അത്താഴ വിരുന്നൊരുക്കി റിയാദ് ഇന്ത്യൻ അംബാസഡർ

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അത്താഴ വിരുന്നൊരുക്കി. വിവിധ സാംസ്‌കാരിക പരിപാടികളോടെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിലായിരുന്നു ആഘോഷംറിയാദ് റീജിയൻ അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരി മുഖ്യാതിഥിയായിരുന്നു. അംബാസഡറും മുഖ്യാതിഥിയും ചേർന്ന് കേക് മുറിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഇന്ത്യ സൗദി നയതന്ത്ര ബന്ധവും പങ്കാളിത്തവും ഏറ്റവും മികച്ച നിലയിലാണെന്ന് അംബാസഡർ അംബാസർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നയതന്ത്ര പ്രതിനിധികൾ, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, പൗരപ്രമുഖർ, എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ത്യയിൽ നിന്നുളള കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ഇന്ത്യ-സൗദി ബന്ധം പ്രമേയമാക്കിയ പെയിന്റിംഗ്, ഇന്ത്യൻ കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, പാചകരീതി എന്നിവ വ്യക്തമാക്കുന്ന പ്രദർശനം എന്നിവയും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *