ആലപ്പുഴയിലെ സിപിഐഎം നേതാക്കളുടെ രഹസ്യ യോഗം; ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി
ആലപ്പുഴയിലെ സിപിഐഎം നേതാക്കൾ രഹസ്യ യോഗം ചേർന്നതിൽ ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി. സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്ക് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി പരാതി നൽകും. ജി സുധാകരനും ജില്ലാ സെക്രട്ടറി ആർ നാസറും വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് വിമർശനം.
പല സ്ഥലങ്ങളിലും രഹസ്യ യോഗങ്ങൾ ചേരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. വിമർശനം ഉയർന്ന നോർത്ത് ഏരിയ കമ്മിറ്റിയുടെ മിനുട്സ് ഹാജരാക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഇതിനിടെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ഷാനവാസും പരാതി നൽകി.