ലക്നൗവിൽ 4 നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു; നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു
ലക്നൗവിൽ 4 നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഹസ്രത്ഗഞ്ചിലെ അലയ അപ്പാർട്ട്‌മെന്റ് ആണ് തകർന്ന് വീണത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് അറിയിച്ചിട്ടുണ്ട്.
ഈ കെട്ടിടത്തിൽ 4 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. 3 പേരെ അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിലുണ്ടായ ബലക്ഷയമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.