Tuesday, April 15, 2025
World

‘118 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ച സംഭവം : ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകരാഷ്ട്രങ്ങള്‍

വാഷിംഗ്ടണ്‍: ‘118 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ച സംഭവം , ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകരാഷ്ട്രങ്ങള്‍.. ചൈനയ്ക്കെതിരെ ഒന്നിയ്ക്കാന്‍ ലോകത്തോട് അമേരിക്കയുടെ ആഹ്വാനം. ചൈനയ്‌ക്കെതിരെ നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുന്ന അമേരിക്ക സ്വാതന്ത്ര്യ സ്‌നേഹമുള്ള എല്ലാ രാജ്യങ്ങളോടും കമ്പനികളോടും ‘ക്ലീന്‍ നെറ്റ്വര്‍ക്കില്‍’ ചേരാനും ആഹ്വാനം ചെയ്തു.

200 ല്‍ കൂടുതല്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ ഇതിനകം നിരോധിച്ചു. സ്വാതന്ത്ര്യ സ്‌നേഹമുള്ള എല്ലാ രാജ്യങ്ങളോടും കമ്പനികളോടും ക്ലീന്‍ നെറ്റ്വര്‍ക്കില്‍ ചേരാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ വകുപ്പുകളുടെ അണ്ടര്‍ സ്റ്റേറ്റ് സെക്രട്ടറി കീത്ത് ക്രാച്ച് പറഞ്ഞു.

പരമാധികാരം, സമഗ്രത, പ്രതിരോധം, സുരക്ഷ എന്നിവയുടെ സംരക്ഷണം കണക്കിലെടുത്താണ് 118 കൂടുതല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനു ശേഷമാണ് ക്രാച്ചിന്റെ പരാമര്‍ശം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) പോലുള്ളവരുടെ ആക്രമണാത്മക നുഴഞ്ഞുകയറ്റങ്ങളില്‍ നിന്ന് രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയെയും കമ്പനികളെയും സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ സമീപനമായ ക്ലീന്‍ നെറ്റ്വര്‍ക്ക് പ്രോഗ്രാം ഈ വര്‍ഷം ആദ്യമാണ് ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *