മലയാളി ബാലിക ജിദ്ദയില്‍ മരണമടഞ്ഞു
മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി നിഷ്‌മ ദമ്പതികളുടെ മകൾ റിസ ഖദീജ (8) ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഛർദിയും തലവേദനയും ഉണ്ടായി. സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിൽ ബ്ലീഡിങ് കണ്ടെത്തിയത്. പിന്നീട് കുട്ടി അബോധാവസ്ഥയിൽ ആകുകയും കാർഡിയാക് അറസ്റ്റ് സംഭവിച്ചു വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് ആണ് മരണം സംഭവിച്ചത്.
നടപടിക്രമങ്ങള്‍ പൂർത്തിയായി മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ദുഹ്ർ നമസ്കാരാനന്തരം ജിദ്ദയിലെ ഫൈസലിയ്യ മഖ്ബറയിൽ സംസ്കരിക്കും. ജിദ്ദ കെഎംസിസി വെൽഫെയർ വിങ് ആണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.