ജോലിക്കിടെ പൊള്ളലേറ്റു; 3 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം വേണമെന്ന് വെല്‍ഡര്‍
ജോലിക്കിടെ പൊള്ളലേറ്റ വെല്‍ഡര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി. കമ്പനിയും എഞ്ചിനീയറും 600,000 ദിര്‍ഹം പരുക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് അബുദാബി അപ്പീല്‍ കോടതി ഉത്തരവിട്ടു. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവക്കുകയായിരുന്നു.
താന്‍ സൈറ്റിലെ എഞ്ചിനീയറുടെ കൂടെ നിന്ന് ജോലി ചെയ്യുന്ന സമയത്തായിരുന്നു അപകടമുണ്ടായതെന്ന് പരാതിക്കാരന്‍ പറഞ്ഞു. വൈദ്യുതി പെട്ടി തുറക്കാന്‍ എഞ്ചിനീയര്‍ ആവശ്യപ്പെട്ടെന്നും പക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ലെന്നും പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞു.
വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ പെട്ടി തുറന്നതോടെ തൊഴിലാളിയുടെ മുഖത്തിന് അഭിമുഖമായിരുന്ന പെട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും വലതുകയ്യിലുമാണ് ഇയാള്‍ക്ക് പൊള്ളലേറ്റത്.
തനിക്കുണ്ടായ അപകടത്തിന് 3 ദശലക്ഷം ദിര്‍ഹമാണ് തൊഴിലാളി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഉത്തരവ് പ്രകാരം 6 ലക്ഷം ദിര്‍ഹമാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയും എഞ്ചിനീയറും ബാധ്യസ്ഥര്‍. പണമടയ്ക്കുന്നത് വരെ 12 ശതമാനം നിയമപരമായ പലിശ വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.