അഫ്ഗാനിസ്താനിൽ വീണ്ടും സ്ഫോടനം; പൊലീസ് മേധാവി ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്താനിലെ ബദക്ഷാൻ പ്രവിശ്യയിൽ വീണ്ടും സ്ഫോടനം. ബദക്ഷന്റെ പൊലീസ് ആസ്ഥാനത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പ്രവിശ്യാ പൊലീസ് മേധാവിയും ഉൾപ്പെടുന്നതായി താലിബാൻ ആഭ്യന്തര മന്ത്രാലയം.
ബദക്ഷന്റെ പൊലീസ് ആസ്ഥാനത്തിന് സമീപമുണ്ടായിരുന്ന കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.