വിഷ്ണു വിനോദ് മുംബൈ ഇന്ത്യൻസിൽ
മലയാളി വിക്കറ്റ് കീപ്പർ ബാറ്റ വിഷ്ണു വിനോദ് മുംബൈ ഇന്ത്യൻസിൽ. അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെത്തിച്ചത്. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, എസ് മിഥുൻ, കെഎം ആസിഫ് എന്നീ മലയാളി താരങ്ങളിലൊന്നും ഐപിഎൽ ഫ്രാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇന്ന് ലേലം വിളിച്ചെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് വിഷ്ണു വിനോദ്.