Friday, January 24, 2025
Kerala

ഒന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; പിറകെ ഓടിയ അമ്മ കുട്ടിയെ രക്ഷിച്ചു

കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. പുരുഷൻമാർക്കും സന്ദർശകർക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ വാർഡിൽ കയറിയാണ് അജ്ഞാതൻ ഒന്നര വയസുകാരനുമായി കടന്നു കളയാൻ ശ്രമം നടത്തിയത്. ഇത് കണ്ട കുട്ടിയുടെ അമ്മ പിറകെ ഓടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

പുരുഷൻമാർക്കും സന്ദർശകർക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ ഒബ്സേർവേഷൻ വാർഡിൽ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം നടന്നത്. മുഴുവൻ സമയവും സുരക്ഷാ ജീവനക്കാരുള്ള ഇവിടെയാണ് അജ്ഞാതൻ സു​ഗമമായി കടന്നു ചെന്ന് ഒന്നര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്.

ആലപ്പുഴ സ്വദേശിനിയുടെ കുട്ടിയെ ആണ് അജ്ഞാതൻ എടുത്തുകൊണ്ട് പോയത്. കുട്ടിയുമായി ഒരാൾ പോകുന്നത് കണ്ട അമ്മ പുറകെ ചെന്ന് കുട്ടിയെ രക്ഷിച്ചു. പിന്നീട് ഇയാളെ കാണാതായി.

അതേസമയം മെഡിക്കൽ കോളജിൽ നടക്കുന്നത് ​ദുരൂഹമായ കാര്യങ്ങളാണെന്ന് തിരൂവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. സംഭവത്തിൽ സർക്കാർ ഇടപെടണം. സുരക്ഷ ജീവനക്കാരുണ്ടായിട്ടും അ‍ജ്ഞാതർ വാർഡിനകത്തേക്ക് കടന്നത് ​ഗൗരവമായി കാണണമെന്നും തിരുവഞ്ചൂൂർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *