തിരുവനന്തപുരം ജനറൽ ആശുപത്രി പരിസരത്ത് യുവാക്കൾ ഏറ്റുമുട്ടി
ആശുപത്രി വളപ്പിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി. തിരുവനന്തപുരം ജനറൽ ആശുപത്രി പരിസരത്താണ്
ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരാതി നൽകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ബാറിൽ തുടങ്ങിയ തർക്കമാണ് ആശുപത്രി പരിസരത്തെ സംഘർഷത്തിലേക്കു നയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.