ക്രൈം നന്ദകുമാർ അറസ്റ്റിൽ
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് ഫേസ്ബുക്ക് വിഡിയോ പോസ്റ്റ് ചെയ്ത കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇളമക്കര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്നലെയാണ് പരാതി നൽകിയത്. തുടർന്ന് ഇന്ന് രാവിലെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് വന്നായിരുന്നു നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.