Thursday, January 23, 2025
National

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം. ആംആദ്മി പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്.

ആംആദ്മി പാർട്ടിക്ക് 43 ശതമാനവും ബിജെപിക്ക് 35 ശതമാനവും കോൺഗ്രസിന് 10 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ-ടുഡേ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനമാണ് ഇത്.

ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രകാരം ആംആദ്മി 146-156 സീറ്റുകൾ നേടുമെന്നും, ബിജെപി 84-94 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 6 മുതൽ 10 സീറ്റുകൾ മാത്രമേ നേടുവെന്നും പ്രവചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *