Saturday, October 19, 2024
Kerala

അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള പവലിയന് സ്വര്‍ണം

ഡൽഹി പ്രഗതിമെെതാനിൽ നടന്ന 41-ാമത് അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവലിയന് സ്വർണം. അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്വർണ്ണമെഡൽ നേടിയ കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഡൽഹിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്വർണ്ണമെഡൽ നേടിയ കേരള ടീമിനെ അഭിനന്ദിക്കുന്നു.

കൊവിഡ് നീയന്ത്രണങ്ങൾ നീക്കിയ ശേഷം നടന്ന ആദ്യത്തെ പൂർണസമയ വ്യാപാരമേളയിൽ സ്റ്റേറ്റ് & യൂണിയൻ ടെറിട്ടറി പവലിയൻ വിഭാഗത്തിലാണ് കേരളത്തിന്റെ നേട്ടം. കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കിയ പവലിയനാണ് ഈ നേട്ടം കരസ്‌ഥമാക്കിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

6000 ചതുരശ്ര അടിയിലൊരുക്കിയ കേരള പവലിയൻ “വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ” എന്ന മേളയുടെ ആശയത്തെ അന്വർത്ഥമാക്കിയാണ് തയ്യാറാക്കിയത്. വിവിധ വകുപ്പുകളുടെ ആകർഷകമായ സ്റ്റാളുകളും കലാകാരൻമാരുടെ തത്സമയ കരവിരുതും ചുവർ ചിത്രകലയും കഥകളി രൂപങ്ങളും കളിമൺ പ്രതിമകളും പായ നെയ്ത്തും ഉൾപ്പെടെ നിരവധി കാഴ്ചകൾ പവലിയനിൽ ഒരുക്കിയിരുന്നു.

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

അന്തർദേശീയ തലത്തിൽ “കേരളം” എന്ന ബ്രാൻഡിനുള്ള പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാണ് കേരളത്തിന്റെ പവലിയൻ സജ്ജീകരിച്ചത്.പവലിയൻ രൂപകൽപന ചെയ്ത ആർട്ടിസ്റ്റ് ജിനനും സംഘാടനം നടത്തിയ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനും അഭിനന്ദനങ്ങൾ- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു .

സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച പവലിയൻ കേരളത്തിന്റേത്. നവംബർ 14 ന് ആരംഭിച്ച വ്യാപാരമേള ഇന്ന് അവസാനിച്ചു. വോക്കൽ ഫോർ ലോക്കൽ , ലോക്കൽ ടു ഗ്ലോബൽ എന്ന തീമിൽ 6000 ചതുരശ്രയടി വിസ്തീർണത്തിൽ നാലുകെട്ട് മാതൃകയിലായിരുന്നു കേരള പവിലിയൻ ഒരുക്കിയത്.

Leave a Reply

Your email address will not be published.