രാജ്ഭവന്‍ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണമെന്ന് ആവശ്യം; ഗവര്‍ണറുടെ മറ്റൊരു കത്ത് പുറത്ത്
രാജ്ഭവന്റെ അതിഥികള്‍ക്ക് വകുപ്പിന്റെ വാഹനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് പുറത്ത്. വാഹനത്തിനായി പൊതുഭരണവകുപ്പിനാണ് ഗവര്‍ണര്‍ കത്തയച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2021 സെപ്തംബര്‍ 23 ന് അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് വരെ രാജ്ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തുമെന്നും അവര്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങള്‍, ഡ്രൈവര്‍ ഉള്‍പ്പെടെ ആറു മാസത്തേക്ക് വിട്ടുനല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. രാജ്ഭവനിലെ താത്ക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ടായിരുന്നു കത്ത്.